പരവൂർ: കോട്ടപ്പുറം ഹൈസ്‌കൂൾ, ചെമ്പകശേരി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഭവനസന്ദർശനം നടത്തി. മുപ്പതോളം സ്‌കൗട്ടുകൾ പങ്കെടുത്തു. സ്‌കൗട്ട് മാസ്റ്റർ വി.ജെ. വിജയകൃഷ്ണൻ നായർ, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ നായർ, പി.ടി.എ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, ഓപ്പൺ സ്‌കൗട്ട് എസ്.എം. വിഷ്ണു ബാബു എന്നിവർ നേതൃത്വം നൽകി.