photo
ബി.ജെ.പി പന്മന പഞ്ചായത്ത് കമ്മിറ്റി കോർപ്പറേഷൻ ബാങ്കിന്റെ കുറ്റിവട്ടം ശാഖക്ക് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരം

കരുനാഗപ്പള്ളി: ബി.ജെ.പി പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോർപ്പറേഷൻ ബാങ്കിന്റെ കുറ്റിവട്ടം ശാഖ ഉപരോധിച്ചു. കേന്ദ്ര സർക്കാരിന്റെ മുദ്രലോൺ, വിദ്യാഭ്യാസ ലോൺ എന്നിവ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സമരം മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. പോൾ രാജു, ലാബു, ബലരാമൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സോണൽ ഡെപ്യൂട്ടി മാനേജർ സനൽകുമാറിന്റെയും എസ്.ഐ സുകേശന്റെയും സാന്നിദ്ധ്യത്തിൽ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ലോൺ നൽകുന്ന വിഷയങ്ങൾ പരിഹാരിക്കാമെന്ന് സോണൽ ഡെപ്യൂട്ടി മാനേജർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.