photo
പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അനീഷ് സമ്മതപത്രം കൈമാറുന്നു

പാരിപ്പള്ളി: അബ്ദുൾകലാമിന്റെ ജന്മദിനത്തിൽ പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് സന്ദർശിച്ചു. എസ്.പി.സിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള രക്തദാന ഒപ്പുശേഖരണവുമായി ബന്ധപ്പെട്ടാണ് കേഡറ്റുകൾ കോളേജ് സന്ദർശിച്ചത്. അഞ്ഞൂറോളം വിദ്യാർത്ഥികൾ രക്തദാന സമ്മതപത്രത്തിൽ ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അനീഷ്, പി.ആർ.ഒ അനിൽകുമാർ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ അഖിൽ, സി.പി.ഒമാരായ സുഭാഷ്ബാബു, ബിന്ദു എന്നിവർ നേതൃത്വം നൽകി.