c
ചവറ: പന്മന ബ്ലോക്കിലെ മണ്ഡലം പ്രസിഡന്റുമാരെ ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പ്രഖ്യാപിക്കുന്നു. ബ്ലോക്ക് ചെയർമാൻ കെ.ജെ. യേശുദാസൻ, കണ്ടച്ചിറ യേശുദാസൻ എന്നിവർ സമീപം

ചവറ: പന്മന ബ്ലോക്കിലെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് മണ്ഡലം ഭാരവാഹികളെ ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയർമാൻ കെ.ജെ. യേശുദാസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോലത്ത് വേണുഗാപാൽ, അഡ്വ. യൂസഫ് കുഞ്ഞ്, സന്തോഷ് തുപ്പാശേരി, ഫിലിപ്പ്, സുരേഷ്, ജില്ലാ കെ.പി.സി.സി ഒ.ബി.സി ഭാരവാഹികളായ കണ്ടച്ചിറ യേശുദാസ്, ദമീം മുട്ടയ്ക്കാവ്, ബൈജു പുരുഷോത്തമൻ, ചിത്രസേനൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായി രാജേഷ്, ജോൺസൺ, മുബാറക്ക്, മാനാബ്, അനസ് എന്നിവരെ നിയമിച്ചു.