photo
ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയ കെന്നഡി മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മായാ ശ്രീകുമാർ ട്രോഫി ഏറ്റു വാങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻ ഷിപ്പ്. ശാസ്ത്ര നാടകം, വർക്കിംഗ് മോഡൽ എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും, പള്ളിക്കലാറുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രോജക്ടിന് കണ്ടാം സ്ഥാനവും മറ്റ് ഇനങ്ങൾക്ക് എ ഗ്രേഡും ഉൾപ്പെടെ 32 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ശാസ്ത്രമേളയിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പി.ടി.എ കമ്മിറ്റിയും സ്കൂൾ മാനേജ്മെന്റും അമുമോദിച്ചു.