snc
പുനലൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തപ്പോൾ

പുനലൂർ: ലോക ഭക്ഷ്യദിനത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പുനലൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ കൊയ്ത്തുത്സവം നടത്തി. തലവൂർ പഞ്ചായത്തിലെ മഞ്ഞമൺ, ചെമ്മണ ഏലായിൽ പാകമായ നെല്ലാണ് കൊയ്തെടുത്തത്. തലവൂരിലെ പാടശേഖര സമിതിയും കൃഷി വകുപ്പും കുട്ടികൾക്കൊപ്പം കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. തലവൂർ കൃഷി ഓഫീസിന്റെ സഹായത്തോടെ അ‌ഞ്ച് ഏക്കർ നിലത്തിൽ പാടശേഖര സമിതിയാണ് കൃഷി ഇറക്കിയത്. തലവൂർ കൃഷി ഓഫിസർ ബി. സുരേഷ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യ ജയൻ, കെ.എസ്. അനീഷ്, ബി.എസ്. സിബി തുടങ്ങിയവർ നേതൃത്വം നൽകി.