paravur
ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ പൂതക്കുളം ഗ്രാമപഞ്ചായത്ത് യൂണിറ്റ് വാർഷിക സമ്മേളനം ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലാ സെക്രട്ടറി സുധീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയുന്നു

പരവൂർ: ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ പൂതക്കുളം ഗ്രാമപഞ്ചായത്ത് യൂണിറ്റിന്റെ 4-ാമത് വാർഷിക സമ്മേളനം പൂതക്കുളം ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലയിൽ നടന്നു. ഗ്രന്ഥശാലാ സെക്രട്ടറി സുധീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത് അംഗം എസ്. സുനിൽകുമാർ, പൂതക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഉണ്ണി, ബി.ജെ.പി പൂതക്കുളം പഞ്ചായത്ത് സമിതി സെക്രട്ടറി ഷില്ലോക്ക് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആർ. സുധാമണി സ്വാഗതവും പ്രസിഡന്റ് സ്വപ്ന നന്ദിയും പറഞ്ഞു.