photo
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ സി.പി.എം.കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭഗമായി ജില്ലാ സെക്രട്ടറി എസ്. സുദേവൻ പതാക ഉയർത്തുന്നു

കരുനാഗപ്പള്ളി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിനു കരുനാഗപ്പള്ളിയിൽ തുടക്കമായി. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്നലെ രാവിലെ കരുനാഗപ്പള്ളി എൻ.എസ്. സ്മാരകത്തിന് മുന്നിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പതാക ഉയർത്തി. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, ജി. സുനിൽ, ബി. സജീവൻ, ആർ. ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.