paravur
പൂതക്കുളം എച്ച്.എസ്.എസിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം സിനിമാതാരം സ്വരാജ് ഗ്രാമിക ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ട് ദിവസമായി നടന്നുവന്ന സ്‌കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം സ്വരാജ് ഗ്രാമിക ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ആശാദേവി, വാർഡ് മെമ്പർ എം. സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻപിള്ള, വൈസ് പ്രസിഡന്റ് വി. പ്രദീപ്, എസ്.എം.സി ചെയർമാൻ ഡി. ജോയ്, മദർ പി.ടി.എ പ്രസിഡന്റ് ആർ. ശോഭ, സ്കൂൾ പ്രിൻസിപ്പൽ എച്ച്. രതി, ഹെഡ്മാസ്റ്റർ എസ്. ശിവപ്രസാദ്, ജനറൽ കൺവീനർ ഡോ. ആർ. രതീഷ്‌കുമാർ, സ്കൂൾ പാർലമെന്റ് ചെയർമാൻ ആർ.എൽ. ശ്രീജിത്ത്, അദ്ധ്യാപകരായ എൻ. ബേബി, സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.