കരുനാഗപ്പള്ളി : സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വായനശാലയുടെ പ്രവർത്തനം ആരംഭിച്ചു. വായനശാലയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ ടൗൺ ക്ലബിൽ നിർവഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് ആർ .രാജു അദ്ധ്യക്ഷത വഹിച്ചു. ക്ലബ് അംഗങ്ങളായ കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജി.എ. രതീഷ്, കേരള ആട്ടോ മൊബൈൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എ. ഷാജഹാൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, ആർ. അരുൺകുമാർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റ എൻ.എസ്. അജയകുമാർ എന്നിവരെ കെ.സി. രാജൻ പൊന്നട അണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച ഗ്രന്ഥശാല ബാലവേദി കുട്ടികളെ പി.ആർ. വസന്തൻ അനുമോദിച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹരികുമാർ സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.