pathanapuram
ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള അടിച്ച് തകർത്ത വാഹനങ്ങൾ

പത്തനാപുരം : വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളുടെ ഗ്ലാസുകളും വീടിന്റെ ജനൽച്ചില്ലകളും എറിഞ്ഞ് തകർത്തതായി പരാതി. പിറവന്തൂർ പുത്തൻകട ജി.എസ്. നിവാസിൽ ഷാനവാസിന്റെ വീടിനും നാല് വാഹനങ്ങൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഷാനവാസ്, ഭാര്യ ഗീതു ആർ. നായർ, വേങ്ങവിളയിൽ ശാന്ത രവി, ബിജു ആർ.,ശാലിനി ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ പത്തനാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. വഴിത്തർക്കത്തെ തുടർന്ന് ഇവിടെ സംഘർഷം നിലനിൽക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പത്തനാപുരം എസ്. ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ചർച്ചകൾ നടത്തിയിരുന്നു.