ara
എ.ആർ.എയുടെ മുഖപത്രമായ അമൃതത്തിന്റെ പ്രകാശനം എഡിറ്റർ വി. ജയകുമാറിന് നൽകി മേയർ വി. രാജേന്ദ്രബാബു നിർവഹിക്കുന്നു

കൊല്ലം: മുണ്ടയ്ക്കൽ അമൃതകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ 21-ാം വാർഷികാഘോഷങ്ങൾ വിവേകാനന്ദ പബ്ലിക് സ്കൂളിൽ മേയർ വി. രാജേന്ദ്രബാബുവും എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. ശശികുമാറും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ഗിരിജാ സുന്ദരൻ, അസി.ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ജ്യോതി, പ്രൊഫ. ആൽബി, സ്ഥാപക സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഡോ. എസ്.എം. വിശ്വദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രസന്നകുമാർ റിപ്പോർട്ടും ട്രഷറർ എസ്. രാമചന്ദ്രൻ നായർ കണക്കും അവതരിപ്പിച്ചു. എ.ആർ.എയുടെ മുഖപത്രമായ അമൃതത്തിന്റെ പ്രകാശനം എഡിറ്റർ വി. ജയകുമാറിന് നൽകി മേയർ നിർവഹിച്ചു. ഓണപ്പൂക്കള മത്സരങ്ങൾക്കുള്ള കാഷ് അവാർഡുകളും മേയർ വിതരണം ചെയ്തു.

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവർക്കും ഏറ്റവും നല്ല കർഷകനും, നന്നായി പരിസര ശുചീകരണം നടത്തിയ വ്യക്തിക്കും അവാർഡുകൾ വിതരണം ചെയ്തു. എ.ആർ.എയിലെ ധീര ജവാനെയും വയോധികരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നൽകിയ മികച്ച സംഭാവനയ്ക്കുള്ള അമൃതം അവാർഡിനർഹനായ പ്രൊഫ. കെ. ശശികുമാറിനെയും എ.ആർ.എയ്ക്ക് സ്‌തുത്യർഹമായ നേതൃത്വം നൽകിയ എസ്.എം. വിശ്വദാസിനെയും മേയർ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.