കുന്നത്തൂർ: ശാസ്താംകോട്ട സബ് ജില്ലാ സ്കൂൾ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, ഗണിത ശാസ്ത്ര, ഐ.ടി മേളകളും ഇതോടൊപ്പം നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഉൾപ്പെടെ എഴുപത്തിയഞ്ചോളം സ്കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ ആരംഭിച്ച മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമാണി ഉദ്ഘാടനം ചെയ്തു. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ആർ. സുരാജ്, സ്കൂൾ പ്രധാന അദ്ധ്യാപകൻ കബീർ കുട്ടി എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭാസ ഓഫീസർ ജോയിക്കുട്ടി സ്വാഗതവും പ്രിൻസിപ്പൽ ബി.പി. റീനാ റാണി നന്ദിയും പറഞ്ഞു. മേള ഇന്ന് സമാപിക്കും.