gylci

കൊല്ലം: ഇന്ത്യൻ റെയർ എർത്ത്സ് റിട്ട. മാനേജർ മുണ്ടയ്ക്കൽ കുറ്റിച്ചേരിൽ കെ.ഐ. കുര്യാക്കോസിന്റെ ഭാര്യ ഗിൽസി കുര്യാക്കോസ് (79) നിര്യാതയായി. അടൂർ പറക്കോട് വിളയിൽ തെക്കതിൽ കുടുംബാഗമാണ്. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ (കടപ്പാക്കട) സെമിത്തേരിയിൽ.

മക്കൾ: കോമഡോർ കെ.കെ. ഐപ്പ് (ഇന്ത്യൻ നേവി), പ്രൊഫ. കെ.കെ. മാത്യു (മുംബയ്), ഡോ. കെ.കെ. തോമസ് (ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്), പരേതയായ ആനി കുര്യാക്കോസ് (ഇട്ടിയേടത്ത്, മണർകാട്, കോട്ടയം). മരുമക്കൾ: മിനി ഐപ്പ് (സോണൽ മാനേജർ, എൽ.ഐ.സി, ഹൈദരാബാദ്), മിനി മാത്യു (അദ്ധ്യാപിക, മുംബയ്), റെനി തോമസ് (അയത്തിൽ മെഡിക്കൽസ്), പ്രൊഫ. കെ.ഇ. കുര്യാക്കോസ് (ഇട്ടിയേടത്ത്, കോട്ടയം).