ഓച്ചിറ: ശുചിത്വം സമൃദ്ധം പദ്ധതിയുടെ ഭാഗമായി തഴവ കുതിരപ്പന്തി ഗവ. എൽ.പി സ്കൂളിന്റെയും അംഗൻവാടിയുടെയും നേതൃത്വത്തിൽ നടന്ന കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിലൂടെ ലഭിക്കുന്ന അരി എൽ.പി സ്കൂളിലെയും അംഗൻവാടിയിലെയും വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. പി.ടി.എ പ്രസിഡന്റ് ദീപക്, ഡി. എബ്രഹാം, അദ്ധ്യാപകരായ അനിതാകുമാരി, അനിതാമോൾ, സന്ധ്യ, ഇന്ദു, കൃഷ്ണകുമാരി, ഗോപാലകൃഷ്ണൻ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.