overal
ഗണിത ശാസ്ത്രമേളയിൽ ഓവറോൾ നേടിയ കുളത്തൂപ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം

കുളത്തൂപ്പുഴ : അഞ്ചൽ ഉപജില്ലാ ഹയർസെക്കൻഡറി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ കുളത്തൂപ്പുഴ ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ നേടി. കഴിഞ്ഞ ദിവസം തടിക്കാട് ഹയർസെക്കൻഡറി സ്‌കൂളിലാണ് മേള നടന്നത്. വ്യക്തിഗത ഇനങ്ങളിൽ അഞ്ച് ഒന്നാംസ്ഥാനവും , രണ്ട് രണ്ടാം സ്ഥാനവും, ഒരു മൂന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ നാലാംസ്ഥാനവും ഉൾപ്പെടെ 81 പോയിന്റ് നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ഇതോടൊപ്പംനടന്ന പ്രവൃത്തിപരിചയ മേളയിലും സ്‌കൂൾ മികച്ചവിജയം കരസ്ഥമാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു.