v
ഭക്ഷ്യ സുരക്ഷാ സെമിനാർ

കൊട്ടാരക്കര: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസും ചേർന്ന് ഇന്ന് ഭക്ഷ്യ സുരക്ഷാ സെമിനാർ നടത്തും. കൊട്ടാരക്കര നാഥൻ പ്ളാസാ ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ കെ. ശ്രീകല സെമിനാർ ഉദ്ഘാടനം ചെയ്യും. ഫുഡ് സേഫ്റ്റി പുനലൂർ സർക്കിൾ ഓഫീസർ ടി.എസ്. വിനോദ് സെമിനാറിൽ വിഷയം അവതരിപ്പിക്കും. കേരളകൗമുദി കൊട്ടാരക്കര ലേഖകൻ കെ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ മുഖ്യാതിഥി ആയിരിക്കും. എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ള, കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോ. സംസ്ഥാന ട്രഷറർ കെ.ബി. ബിജു, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. വി.കെ. സന്തോഷ്, സംസ്കാര ജനറൽ സെക്രട്ടറി പ്രൊഫ. പി.എൻ. ഗംഗാധരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കവിഅരങ്ങും നടക്കും.

കവിഅരങ്ങിൽ ശ്രേഷ്ഠ ഭാഷാ മലയാള ശാസ്ത്ര സാഹിത്യ വേദിയിലെയും ബുദ്ധ കലാ സാഹിത്യ സാംസ്കാരിക സംഘത്തിലെയും പ്രമുഖ കവികൾ പങ്കെടുക്കും. ഉണ്ണി പുത്തൂർ, പന്തളം പ്രഭ, ഇടമൺ സുജാതൻ, വിജയൻ കല്ലട, നീലേശ്വരം കൃഷ്ണൻകുട്ടി, നെല്ലിക്കുന്നം ശ്രീധരൻ, വെഞ്ചേമ്പ് മോഹൻദാസ്, കെ.വി. രാമാനുജൻ തമ്പി, മണ്ണടി ചാണക്യൻ, എം.പി. വിശ്വനാഥൻ, ശശിധരൻ ശാസ്താംകോട്ട, ശ്രീരംഗൻ മൈനാഗപ്പള്ളി, ടി. രാമചന്ദ്രൻ, ലളിതാ സദാശിവൻ, ലതാ പയ്യാളിൽ, ലതികാ വിജയൻ, വിനോദ് മുളമ്പുഴ , കോട്ടവട്ടം തങ്കപ്പൻ, മാലൂർ മുരളി, കല്ലട കെ.ജി. പിള്ള, നീലേശ്വരം സദാശിവൻ തുടങ്ങിയ പ്രമുഖ കവികൾ പങ്കെടുക്കും.

1.അഡ്വ. കെ.വി. സന്തോഷ് കുമാർ,​ പരിസ്ഥിതി പ്രവർത്തകൻ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ന് ഏതു സ്ഥാപനത്തിലാണ് ഈ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നത്. കാണാമറയത്തു നിന്ന് ഓടിയെത്തുന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നോ രണ്ടോ ദിവസം അടുക്കള കൈകാര്യം ചെയ്ത് മടങ്ങാറാണ് പതിവ്. 2 ഡോ. എൻ.എൻ. മുരളി, ഡോ. മുരളീസ് ക്ളിനിക്, പുലമൺ , കൊട്ടാരക്കര ഭക്ഷ്യ സുരക്ഷയിൽ ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടത് പാലിനാണ്. കാരണം പിഞ്ചു കുഞ്ഞുമുതൽ സർവരും ആശ്രയിക്കുന്ന പാനീയമാണ് പാൽ. ഈ പാലിൽ പോലും വ്യാപകമായി മായം കലർത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ പ്രവർത്തകരും പലപ്പോഴും കലർപ്പുള്ള പാൽ പിടിച്ചെടുക്കാറുണ്ടെങ്കിലും പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി അവർ അധികൃതരുടെ കണ്ണു വെട്ടിച്ച് വീണ്ടും വിപണനം നടത്തുന്നു. 3.സജി ചേരൂർ, ജനകീയ വേദി പ്രവർത്തകൻ കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നാണ് നിയമം. ആരോഗ്യ വകുപ്പോ ഭക്ഷ്യ സുരക്ഷാ വകുപ്പോ നടത്തുന്ന റെയ്ഡിൽ മിക്കയിടങ്ങളിലും ഇത്തരം വസ്തുക്കൾ കണ്ടെത്തുന്നുണ്ടെങ്കിലും ശിക്ഷ ലളിതമാണ്.