umman-chandi
അഭിജിത്തിന്റെ വീട്ടിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിജിത്തിന്റെ പിതാവ് പ്രഹ്ളാദനോടൊപ്പം

അഞ്ചൽ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കാശ്മീരിൽ മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച അഭിജിത്തിന്റെ വീട് സന്ദർശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഉമ്മൻ ചാണ്ടി എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം ഏറെ നേരം അവിടെ ചെലവഴിച്ചു. ഒരു മണിയോടെയാണ് പ്രേമചന്ദ്രൻ എത്തിയത്. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം പാങ്ങോട് സുരേഷ്, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.