കൊല്ലം: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പള്ളിമൺ സിദ്ധാർത്ഥയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ പി.ടി.എ. ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ ഇന്ന് ഹൈക്കോടതി റിട്ട.ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ വിതരണം ചെയ്യും.
5001, 2501, 2001, 1001 എന്നിങ്ങനെ 50,000/- രൂപയുടെ അവാർഡുകളാണ് സമ്മാനിക്കുന്നത്.
488 മാർക്കോടെ സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ എസ്. സൂര്യനാരായണനും 495 മാർക്കോടെ പത്താം ക്ലാസിൽ ആതിര എസ്. കുമാറും ജില്ലയിൽ ഒന്നാമതെത്തിയിരുന്നു.
+2 വിൽ ഷാലോം ബി വർഗീസ് , ബി. കാവ്യ, ആർ. ദേവിനന്ദന , എൻ. ഹാഫിസ് , ശ്രീകൃഷ്ണ പ്രകാശം, സ്വാതി എസ്. പ്രസാദ് , എസ്.എ ശില്പ എന്നീ കുട്ടികൾ സബ്ജകട് ടോപ്പേഴ്സായി ആയി. പത്താം ക്ലാസിൽ ഗൗരി ജി. സുരേഷ് , സഞ്ജന കൃഷ്ണ , മീനാക്ഷി എസ്. നായർ,ആർ. നന്ദന സബ്ജക്ട് ടോപ്പറായി.
സിദ്ധാർത്ഥയുടെ ആദ്യ +2 ബാച്ചുകളിലെ (2012, 2013 ൽ പാസ് ഔട്ടായ) മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ഇൻഫോസിസ്, യു.എസ്.എ, മെഡിക്കൽ മേഖല എന്നിങ്ങനെ ഉന്നത തൊഴിൽ മേഖലകളിൽ എത്തിവരാണ് ഈ ആദ്യ ബാച്ചുകളിലെ മുഴുവൻ വിദ്യാർത്ഥികളും.