കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, ചെയർപേഴ്സൺമാരായ ഗീതാകുമാരി, ശ്രീകല, ശ്രീദേവിഅമ്മ, ബീനാ സജീവ്, രഞ്ജിനി, പി.എസ്. രാജശേഖരൻ പിള്ള, രേണുക, ആർ. രവീന്ദ്രൻ, സി. രവീന്ദ്രൻ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പുഷ്പാ ജോൺ, പഞ്ചായത്ത് സെക്രട്ടറി ശിവകുമാർ, കെ. തമ്പാൻ, പി.സി. ഹരി, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. കുന്നത്തൂർ കൃഷി ഓഫീസർ രതീഷ് സ്വാഗതവും അസി. കൃഷി ഓഫീസർ ഗീത നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. വിള പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ നടന്ന ക്ലാസ് മൺറോതുരുത്ത് കൃഷി ഓഫീസർ എസ്. സംഗീത നയിച്ചു.