കുണ്ടറ: ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ സ്പോർട്സ് മീറ്റ് ആരംഭിച്ചു. കിഴക്കേകല്ലട സി.ഐ എ.എസ്. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ പരേഡ് നടന്നു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് സ്കൂൾ പതാക ഉയർത്തി മത്സരങ്ങൾക്ക് തുടക്കം കുറച്ചു. ട്രസ്റ്റ് മാനേജർ സ്മിത രാജൻ, പ്രിൻസിപ്പൽ രേവതി, കായിക അദ്ധ്യാപകരായ ശ്രീകുമാർ, സുർജിത് എന്നിവർ സംസാരിച്ചു. സ്പോർട്സ് മീറ്റ് ഇന്ന് സമാപിക്കും.