dileep
മുണ്ടയ്ക്കൽ അമൃതുകുളങ്ങരയിൽ ആരംഭിച്ച കലാസ്നേഹികളുടെ സൗഹൃദസംഘം 'അമൃതലയ' മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുണ്ടയ്ക്കൽ അമൃതുകുളങ്ങരയിൽ ആരംഭിച്ച കലാസ്നേഹികളുടെ സൗഹൃദസംഘം 'അമൃതലയ' മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ. പ്രസന്നകുമാർ രചിച്ച് സജി വിനായകം ഈണം നൽകിയ അമൃതഗീതത്തിന്റെ സ്വിച്ച് ഓൺ കർമ്മവും മേയർ നിർവഹിച്ചു. വി. ജയകുമാർ രൂപകല്പന ചെയ്ത അമൃതലയയുടെ ലോഗോ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് പ്രകാശനം ചെയ്തു.

ആദ്യകാല തിരക്കഥാകൃത്ത് പി.എം. നായരെ ചടങ്ങിൽ പൊന്നാടയണിയിച്ച് മേയർ ആദരിച്ചു. സംഘം രക്ഷാധികാരി ഗിരിജാ സുന്ദർ, ചെയർമാൻ കെ. പ്രസന്നകുമാർ, സെക്രട്ടറി കെ.എസ്. ജ്യോതി, ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. ശശികുമാർ, ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ, ട്രഷറർ ബി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്ര സംവിധായകൻ സതീഷ് മുണ്ടയ്ക്കൽ നന്ദി പറഞ്ഞു.