കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനും ശക്തികുളങ്ങര ചെക്കിട്ടത്തോപ്പിൽ പരേതരായ വിൻസന്റ് (കൊളംബസ്)- അന്നമ്മ ദമ്പതികളുടെ മകനുമായ അഡ്വ. ജെയിംസ് വിൻസന്റ് (47) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ. ഭാര്യ: എസിലബത്ത് ജെയിംസ്. മകൾ: അന്ന. യു.ഡി.എഫ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കൺവീനർ, ഹാർബർ യൂണിയൻ (യു.ടി.യു.സി) സെക്രട്ടറി, സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ശക്തികുളങ്ങര പ്രവാസി അസോസിയേഷൻ ഷാർജ മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.