കൊട്ടാരക്കര: പ്രൈമറി സ്കൂൾതലം മുതൽ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണം നടത്താൻ നാം തയ്യാറാകണമെന്നും ഭക്ഷ്യ സുരക്ഷ പോലുള്ള കാതലായ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കേരളകൗമുദി കാട്ടുന്ന ആർജ്ജവം അഭിനന്ദനീയമാണെന്നും ഐഷാ പോറ്റി എം.എൽ.എ പറഞ്ഞു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കേരള കൗമുദിയും ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസും ചേർന്ന് കൊട്ടാരക്കര നാഥൻ പ്ളാസാ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ സെമിനാറിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ കെ. ശ്രീകല സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊട്ടാരക്കര ലേഖകൻ കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോ. സംസ്ഥാന ട്രഷറർ കെ.ബി. ബിജു, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. വി.കെ. സന്തോഷ്, സംസ്കാര ജനറൽ സെക്രട്ടറി പ്രൊഫ. പി.എൻ. ഗംഗാധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. റിട്ട. തഹസിൽദാറും സാംസ്കാരിക പ്രവർത്തകനുമായി മുട്ടറ ഉദയഭാനു നന്ദി പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങിൽ ശ്രേഷ്ഠ ഭാഷാ മലയാള ശാസ്ത്ര സാഹിത്യ വേദിയിലെയും ബുദ്ധ കലാ സാഹിത്യ സാംസ്കാരിക സംഘത്തിലെയും പ്രമുഖ കവികൾ പങ്കെടുത്തു. ഉണ്ണി പുത്തൂർ, പന്തളം പ്രഭ, ഇടമൺ സുജാതൻ, കോട്ടാത്തല വിജയൻ, വിജയൻ കല്ലട, നീലേശ്വരം കൃഷ്ണൻകുട്ടി, നെല്ലിക്കുന്നം ശ്രീധരൻ, വെഞ്ചേമ്പ് മോഹൻദാസ്, കെ.വി. രാമാനുജൻ തമ്പി, എം.പി. വിശ്വനാഥൻ, ശശിധരൻ ശാസ്താംകോട്ട, ശ്രീരംഗൻ മൈനാഗപ്പള്ളി, ടി. രാമചന്ദ്രൻ, കൊട്ടാരക്കര ബി. സുധർമ്മ , ലതികാ വിജയൻ, വിനോദ് മുളമ്പുഴ , കോട്ടവട്ടം തങ്കപ്പൻ, മാലൂർ മുരളി, കല്ലട കെ.ജി. പിള്ള, നീലേശ്വരം സദാശിവൻ , കെ.എൻ. കുറുപ്പ്, ഇടയ്ക്കിടം ആനന്ദൻ, ആറ്റുവാശ്ശേരി സുകുമാരപിള്ള എന്നിവർ കവിതകൾ അവതരിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകനായ സൈനുലാബ്ദീൻ, ഹോട്ടൽ വ്യവസായി ദുർഗാ ഗോപാലകൃഷ്ണൻ, വിജയാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.എസ്. കമലാസനൻ, ടാക്സ് സ്റ്റഡി സെന്റർ ഡയറക്ടർ ഓമനക്കുട്ടൻ, ദിനേശ് മംഗലശ്ശേരി, കല്ലുമ്പുറം വസന്തൻ, ജനകീയവേദി പ്രവർത്തകൻ സജി ചേരൂർ, കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ, ഓടനാവട്ടം അശോക്, രതീഷ് ഇഞ്ചക്കാട്, കോട്ടാത്തല ശ്രീകുമാർ, ഭാസ്ക്കരാനന്ദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.