honda
ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി

കൊല്ലം: ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലെ 2200 വിദ്യാർത്ഥികൾ റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് മൂന്ന് ദിവസം നീണ്ടുനിന്ന റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലാണ് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തത്. കമ്പനി നടപ്പാക്കുന്ന ദേശീയ റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണിത്. ട്രാഫിക് നിയമങ്ങൾ, റോഡിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.

സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി 10 മാസം മുമ്പാരംഭിച്ച പദ്ധതിയിൽ രാജ്യത്തെ 110 പട്ടണങ്ങളിലെ 24 ലക്ഷത്തിലധികം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഇതിനകം ബോധവത്കരണം നൽകിയിട്ടുണ്ട്. വളർന്നുവരുന്ന തലമുറയെ നിയമത്തെ അനുസരിക്കുന്ന പൗരന്മാരായി വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.