കരുനാഗപ്പള്ളി: വൈദ്യുതി മേഖലയെ തകർക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പളി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി തെന്നല അമൃതലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, ശശിധരൻപിള്ള, പൗലോസ് കുണ്ടറ, ഫ്രാൻസിസ്, ഷീബാ തമ്പി, ഡെയ്സൺ, പെരിനാട് സുനിൽ, ബിജു തട്ടാമല എന്നിവർ പ്രസംഗിച്ചു. സിയാദ് (പ്രസിഡന്റ്), സജു. വി. ഉമ്മൻ (വൈസ് പ്രസിഡന്റ്), തെന്നല അമൃതലാൽ (സെക്രട്ടറി), ഉദയൻ, നൗഷാദ് (ജോ. സെക്രട്ടറിമാർ), യോഗീദാസൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.