neravil
നീരാവിൽ നവോദയം ഗ്രന്ഥശാലാ ജനരഞ്ജിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ.കെ.ജയരാജൻ രചിച്ച ഡോൺക്വിക്‌സോട്ട് ദാവനയുടെ വിസ്മയം എന്ന കൃതിയുടെ പ്രകാശനം സാഹിത്യനിരുപകൻ എം.എം. നാരായൺ ഡോ. സി. ഉണ്ണികൃഷ്ണന് പുസ്തകം നൽകി നിർവഹിക്കുന്നു. പ്രൊഫ. കെ. ജയരാജൻ, ഡോ. ജി. പത്മറാവു, ഡോ. എസ്. ശ്രീനിവാസൻ എന്നിവർ സമീപം

കൊല്ലം: വിഖ്യാത എഴുത്തുകാരൻ സെർവാന്റീസിന്റെ ഡോൺക്വിക്‌സോട്ട് എന്ന നോവലിനെ അധികരിച്ച് പ്രൊഫ. കെ. ജയരാജൻ രചിച്ച 'ഡോൺക്വിക്‌സോട്ട് ഭാവനയുടെ വിസ്മയം' എന്ന കൃതി സാഹിത്യ നിരൂപകൻ എം.എം. നാരായൺ പ്രകാശനം ചെയ്തു. ഡോ. സി.ഉണ്ണികൃഷ്ണന് പുസ്തകം ഏറ്റുവാങ്ങി.
നീരാവിൽ നവോദയം ഗ്രന്ഥശാലാ ജനരഞ്ജിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബേബിഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ശ്രീനിവാസൻ, ഡോ. പ്രസന്നരാജൻ, ഡോ. ജി. പത്മറാവു, എസ്.ആർ. അജിത്ത്, പ്രൊഫ. രംഗനാഥൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസർ സ്വാഗതവും ഗ്രന്ഥകർത്താവ് പ്രൊഫ കെ. ജയരാജൻ നന്ദിയും പറഞ്ഞു.