കൊല്ലം: ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ സമ്മേളനം കൊല്ലം ഫാസ് ഹാളിൽ ദേശീയ ജനറൽ സെക്രട്ടറി തോന്നയ്‌ക്കൽ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബിജു വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പാറശ്ശേരിൽ ശശിധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അന്നമ്മ ഫ്രാൻസിസ്, തിരുവനന്തപുരം ഡിവിഷൻ പ്രസിഡന്റ് രാമചന്ദ്രൻ നായർ, ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ, സെക്രട്ടറി ലിറ്റി, തിരുവനന്തപുരം ഡിവിഷൻ ട്രസ്റ്റി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.ആർ.രവി (പ്രസിഡന്റ്), അശോക് കുമാർ (സെക്രട്ടറി), ബിജു വിശ്വനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.