കരുനാഗപ്പള്ളി: പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ പ്രൊഫ. ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ എം.ആർ. മിനി അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി, കെ. ശിവപ്രസാദ്, ശിവൻ ശൂരനാട്, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മധുബാല, ഹെഡ്മിസ്ട്രസ് വി. ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറിമാരായ ജെ. അജയകുമാർ, ടി.എ. സുരേഷ് കുമാർ, ബി. പ്രസാദ്, ആർ. വിജയൻപിള്ള എന്നിവർ പ്രഭാഷണം നടത്തി.