camp
കണ്ണനല്ലൂർ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊല്ലം: പൊലീസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കണ്ണനല്ലൂർ പൊലീസിന്റെ നേതൃത്വത്തിൽ പള്ളിമൺ മഹാദേവാ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, അസീസിയ മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലീ രോഗ നിർണയ ക്യാമ്പ് നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ എ.സി.പി ജോർജ് കോശി അദ്ധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാർ, എസ്.ഐ ജയശങ്കർ, എ.എസ്.ഐ രാജേന്ദ്രൻ, ബ്ളോക്ക് പഞ്ചായത്തംഗം പള്ളിമൺ സന്തോഷ്, സജീവ്, ബാബു, പ്രസന്നകുമാരി, അക്ഷയ് എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ക്വിസ് മത്സരവും അസീസിയ മെഡിക്കൽ കോളേജിലെ ഡോ. അയ്യപ്പൻ നയിച്ച ബോധവത്കരണ ക്ളാസും നടന്നു.