mgr
എം ജി. രാഹുൽ (ജനറൽ സെക്രട്ടറി)

കൊല്ലം: വർഷങ്ങളായി കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കൊല്ലത്ത് നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) 73-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി വഴി അനുവദിച്ച 326 കോടി രൂപ വിനിയോഗിച്ച് പുതിയ ഷാസികൾ വാങ്ങി കെ.എസ്.ആർ.ടി.സി ബോഡി ബിൽഡിംഗ് ഗാരേജുകളിൽ ബസ് നിർമ്മിച്ച് നിരത്തിലിറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി കെ.രാജു, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ. ചിഞ്ചുറാണി തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
പുതിയ ഭാരവാഹികളായി കെ.പി. രാജേന്ദ്രൻ (പ്രസിഡന്റ്), എം.ശിവകുമാർ (വർക്കിംഗ് പ്രസിഡന്റ്), എം ജി. രാഹുൽ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സി.എസ്. സന്തോഷ് കണ്ണൻ, എ. അനീഷ്, ബി.ഷാജു, വി. വേണുഗോപാൽ, എം. ജീവരാജൻ (വൈസ് പ്രസിഡന്റ്), എ.വി. ഉണ്ണികൃഷ്ണൻ, പി.വി. ചന്ദ്രബോസ്, ടി.ആർ. ബിജു, കെ. മനോജ്കുമാർ, പി.വി.ബാബുരാജ് (സെക്രട്ടറി), എം.ടി. ശ്രീലാൽ, ഹരീഷ് ചന്ദ്രൻ, കെ.കെ .ജയൻ, എ.ബി. അനിൽകുമാർ, എസ്.ജെ. പ്രദീപ്, ഡി.എ. ദീപ, എസ്. സ്മിത, എം.എസ്. സന്ധ്യമോൾ, എം.കെ. അജിത്കുമാർ, എസ്. എം. അജ്മൽ, എസ്.ഹരികുമാർ ശർമ്മ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.