v
എസ്.ബി.ഐ മെഗാ വായ്പാ മേള

കൊല്ലം : കേന്ദ്രധനകാര്യ സേവന വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം സ്​റ്റേ​റ്റ് ബാങ്ക് ഓഫ് ഇന്ത്യ ജില്ലയിൽ മെഗാവായ്പാ മേള സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 24, 25 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ കൊല്ലം റെയിൽവേ സ്​റ്റേഷനടുത്തുള്ള സ്​റ്റേ​റ്റ് ബാങ്ക് ഭവനിലാണ് (എസ്.ബി.ഐ അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസ്) മേള. ജില്ലയിലെ നാല്പതോളം ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽ കാർഷിക, വ്യവസായ, ഭവന, വാഹന, വിദ്യാഭ്യാസ വായ്പ തുടങ്ങി വിവിധ വായ്പകൾക്ക് അപേക്ഷിക്കാനും ലഭ്യമാക്കാനും അവസരമുണ്ടായിരിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കി കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ ലഭ്യമാണ്. അനുവദിച്ച വായ്പകൾ കൈപ്പ​റ്റാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിവിധ ബാങ്കുകളുടെ സ്​റ്റാളുകൾ സന്ദർശിച്ച് വായ്പ അപേക്ഷിക്കാനും സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.
മൊബൈൽ, ഇന്റർനെ​റ്റ് ബാങ്കിംഗ്, എ. റ്റി.എം എന്നിവയെപ്പ​റ്റി അടുത്തറിയാനും, അക്കൗണ്ടിൽ ജി. എസ്.റ്റി, ആധാർ രേഖകളിൽ തിരുത്തൽ വരുത്താനുമുള്ള സൗകര്യങ്ങൾ വിവിധ ബാങ്കുകൾ ഒരുക്കും. ജില്ലയിലുള്ളവർ ഈ മേള പരമാവധി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എസ്.ബി.ഐ ഡി.ജി.എം കെ. ശിവപ്രകാശ് അറിയിച്ചു.