azeezia
അസീസിയ ഡെന്റൽ കോളേജിന്റെയും മെഡിക്കൽ കോളേജിന്റെയും ക്യു.എസ്.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണവും മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: അസീസിയ ഡെന്റൽ കോളേജിന്റെയും മെഡിക്കൽ കോളേജിന്റെയും ക്യു.എസ്.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ ക്യു.എസ്.എസ് ഹാളിൽ ക്യാൻസർ രോഗനിർണയ ക്യാമ്പും ബോധവത്കരണവും നടന്നു. മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു. ഫാ. അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. അസീസിയ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാധാകൃഷ്ണൻ നായർ, വൈസ് പ്രിൻസിപ്പൽ ഡോ. രതി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫാ. ജോ. ആന്റണി അലക്സ് സ്വാഗതം പറഞ്ഞു. ഡോ. ദിൽമോൻ, ഡോ. ആരതി വിജയൻ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി.