ഇരവിപുരം:കൊള്ളപ്പലിശക്കാരിൽ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുമായി കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനം.
നവംബർ ഒന്നിന് ബാങ്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും 2018-19 വർഷത്തെ ലാഭ വിഹിത വിതരണവും നടക്കും.ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ടും കണക്കും 2020-21 വർഷത്തെ ബഡ്ജറ്റും ഐകകണ്‌ഠേന അംഗീകരിച്ചു.ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്. സാനിയ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്.അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദ്ദീൻ ചാണിയ്ക്കൽ, സാദത്ത് ഹബീബ്, നൗഷാദ്, സുരേഷ് പട്ടത്താനം , സെയ്ത്തുൺബീവി, ഷാജിത നിസാർ, ബിന്ദു മധുസൂദനൻ എന്നിവർ സംസാരിച്ചു.