തഴവ :മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ തഴവ മണപ്പള്ളി വടക്ക് ചൈത്രത്തിൽ വിജി നെ (52) പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കഴിഞ്ഞ ദിവസം വൈകിട്ടു മൂന്നിനായിരുന്നു പരാതിയ്ക്കിടയാക്കിയ സംഭവം. ഒഴിഞ്ഞ ക്ലാസ് മുറിയിൽ സ്കൂൾ വാഹനം കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിലൂടെ കുറ്റം സ്ഥിരീകരിച്ചു. വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയ പ്രതിയെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആക്രമിക്കുവാൻ ശ്രമിച്ചു. പൊലീസ് സ്റ്റേഷനു മുന്നിലും ജനക്കൂട്ടം അക്രമാസക്തരായി. ഇതുമായി ബന്ധപെട്ടു അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.