പുനലൂർ: ഈഴവ സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ നമ്മൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ അയത്തിൽ മേഖലാ കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാ സംഘം മുൻ കേന്ദ്ര സമിതി അംഗം വത്സലാ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. അജീഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്രീലതാ രാധാകൃഷ്ണൻ, സെക്രട്ടറി അജിതാ അനിൽ, മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ, ശാഖാ കമ്മിറ്റി അംഗം ബി. ശശിധരൻ, മുൻ ശാഖാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, വനിതാ സംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയമ്മ രവീന്ദ്രൻ, എസ്. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി എസ്. രാധാകൃഷ്ണൻ (ചെയർമാൻ), എസ്.സനൽകുമാർ(കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.