പത്തനാപുരം: ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഷിഹാബുദ്ദീന്റെ പഴ ക്കടയിൽ നിന്ന് 14 കിലോ പാൻമസാല എക്സൈസ് പിടിച്ചെടുത്തു , സ്കൂൾ കുട്ടികൾക്കും മറ്റും പാൻമസാല വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാൻമസാല പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ റെജിമോൻ, ഷാജി, സജിജോൺ, സുനിൽ, അർച്ചനാകുമാരി എന്നിവർ ചേർന്നാണ് പാൻ മസാല പിടിച്ചെടുത്ത് പ്രതിയെ പിടികൂടിയത്.