sndp
എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ എലിക്കാട്ടൂർ 1751 -ാം നമ്പർ ശാഖയിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട എലിക്കാട്ടൂർ 1751 -ാം നമ്പർ ശാഖയിലെ യൂത്ത്മൂവ്മെന്റ് യൂണിറ്റിന്റെയും പ്രിസൈസ്‌ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്തസമ്മർദ്ദ നിർണയവും എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖാ ഹാളിൽ നടന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത്മൂവ്മെന്റ് ശാഖാ യൂണിറ്റ് പ്രസിഡന്റ് വിപിൻ. പി അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ മുഖ്യാതിഥിയായി. യൂണിയൻ യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, ശാഖാ പ്രസിഡന്റ് ആർ. പ്രകാശ്, ശാഖാ സെക്രട്ടറി സജീവ് കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധി സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി ഗിരീഷ്‌ ബാബു സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് സുമിത്ത്.എസ് നന്ദിയും പറഞ്ഞു.