കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.ആർ.ഇ.ജി.എസ്- യു.ടി.യു.സി) ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഹുമാബീവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.സി. വിജയൻ, അഡ്വ. ഗോപകുമാർ, ഇടവനശ്ശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, എം.എസ്. ബിജു, സ്വർണ്ണമ്മ, കവിത ചവറ, അഡ്വ. വേണുഗോപാൽ, പുതുവീട് അശോകൻ, എ.എസ്. ബിജു, മിനി കരുനാഗപ്പള്ളി, ഷാജി പേരയം തുടങ്ങിയവർ സംസാരിച്ചു. ടിങ്കു പ്ലാക്കാട് സ്വാഗതവും ചവറ സുനിൽ നന്ദിയും പറഞ്ഞു.