പുനലൂർ:തൊഴിലാളികൾ അടക്കമുള്ളവരെ സാക്ഷരതരാക്കിയ തുടർ വിദ്യാഭ്യാസം വിപ്ലവകരമായ നേട്ടമാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു. രണ്ടു ദിവസമായി പുനലൂരിൽ നടന്ന തുടർ വിദ്യാഭ്യാസ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ്ജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ഉപാദ്ധ്യക്ഷ സുശീലാ രാധാമണി, സംഘാടക സമിതി കൺവീനർ എസ്.സുബിരാജ്, കൗൺസിലർ കെ.പ്രഭ, കരവാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, വി.വിഷ്ണുദേവ്, റെനി ആന്റണി, സി.കെ.പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 160 സാക്ഷരതാ കേന്ദ്രങ്ങളിൽ നിന്നും ആയിരത്തിലധികം പഠിതാക്കൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. തിരുവാതിര, ഒപ്പന, സംഘനൃത്തം, ഭരതനാട്യം, നാടൻ പാട്ട്, പ്രച്ഛന്ന വേഷമത്സരം, മിമിക്രി, കഥപറയൽ, മോണോ ആക്ട് അടക്കമുള്ള ഇനങ്ങളിൽ നല്ല മത്സരം കാഴ്ചവച്ചു. ബ്ലോക്ക്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിലായിരുന്നു മത്സരങ്ങൾ.