pattathanam
പട്ടത്താനം വനിതാ സംരക്ഷണ സമിതിയുടെ ഓണാഘോഷം ഡോ. ദീപ്തി പ്രേം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പട്ടത്താനം വനിതാ സംരക്ഷണ സമിതി വാർഷികവും ഒാണാഘോഷവും മുതിർന്ന അംഗങ്ങളെ ആദരിക്കലും പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ നടന്നു. വനിതാ സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. സരോജിനി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വാർഷികാഘോഷം കോർപ്പറേഷൻ കൗൺസിലർ പ്രേം ഉഷാറും ഒാണാഘോഷം ഡോ. ദീപ്തി പ്രേമും ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ആദരിച്ചു. പ്രൊഫ. സതി വിജയരാഘവൻ ഒാണസന്ദേശം നൽകി.

തുടർന്ന് പ്രീത പ്രസാദ്, മായ എന്നിവരുടെ ക്ലാസിക്കൽ ഡാൻസും സരസ്വതി ടീച്ചർ ആൻഡ് പാർട്ടിയുടെയും ലൈല ആൻഡ് പാർട്ടിയുടെയും ഒാണപ്പാട്ടും പ്രീത പ്രസാദ് ആൻഡ് പാർട്ടിയുടെ കൊയ്ത് പാട്ട് നൃത്താവിഷ്ക്കാരവും പ്രീത ആൻഡ് പാർട്ടിയുടെ തിരുവാതിരയും നടന്നു. പ്രൊഫ. ഉമയമ്മ പ്രാർത്ഥന ചൊല്ലി. സമിതി സെക്രട്ടറി വിമല കുമാരി സ്വാഗതം പറഞ്ഞു.

സമിതിയുടെ മുതിർന്ന അംഗങ്ങളായ റിട്ട. പ്രിൻസിപ്പൽ പ്രൊഫ. സതി വിജയരാഘവൻ, പ്രൊഫ. സരോജിനി രാജഗോപാൽ, ഡോ. ശ്രീദേവി പിള്ള, സരസ്വതി ടീച്ചർ, സുധ ബാഹുലേയപണിക്കർ, തുളസി കരുണാകരൻ ടീച്ചർ, തങ്കമണി ഉദയഭാനു, മാധവി ഭവാനന്ദൻ (റിട്ട. സർവ്വേ ഡിപ്പാർട്ട്‌മെന്റ്‌), സുഭാഷിണി തങ്കപ്പ പണിക്കർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.