കൊല്ലം: ദേശീയപാതയിൽ ഉമയനല്ലൂർ ബ്രദേഴ്സ് ഓഡിറ്റോറിയത്തിന് സമീപം പാതയോരത്തായി യാത്രക്കാർക്ക് തണലേകാൻ പാഷൻഫ്രൂട്ട് ചെടി ഉപയോഗിച്ച് പന്തലൊരുക്കിയിരിക്കുകയാണ് ഒരുപറ്റം യുവാക്കൾ. വിളഞ്ഞുപാകമായ പാഷൻ ഫ്രൂട്ട് കാണാനും കഴിക്കാനുമായി നിരവധി പേർ ഇവിടേക്കെത്തുന്നുണ്ട്.
പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കളുടെ ശ്രമഫലമായാണ് ഈ പന്തലൊരുങ്ങിയത്. ചപ്പുചവറുകൾ കൂടിക്കിടന്ന സ്ഥലം വൃത്തിയാക്കി പാഷൻ ഫ്രൂട്ട്, ചീര, വെണ്ട തുടങ്ങിയ ചെടികളും ഇവർ വച്ചുപിടിപ്പിച്ചു. പന്തലിന് കീഴിൽ വിശ്രമിക്കാനായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.