തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ആഭിമുഖ്യത്തിൽ പി.ബി. രാജൻ രചിച്ച 'ഒർമ്മകൾക്കിന്നും വസന്തം' എന്ന കൃതിയെക്കുറിച്ച് ചർച്ച നടത്തി. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ പുസ്തകം വിശകലനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ വസന്തകുമാരി, തോപ്പിൽ ലത്തീഫ് ,
ഡി.വി. ജയലക്ഷ്മി, ടി.കെ. സദാശിവൻ, ജയചന്ദ്രൻ തൊടിയൂർ, കാട്ടയ്യത്ത് പ്രഭാകരൻ, ഷിഹാബ് എസ്. പൈനുംമൂട്, നടരാജൻ കാരിക്കൽ, ജലജാ വിശ്വം , സി.ജി. പ്രദീപ് കുമാർ, മധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.ബി. രാജൻ മറുപടി പ്രസംഗം നടത്തി. സർഗചേതനയുടെ പ്രസിദ്ധീകരണമായ സർഗചേതന ത്രൈമാസികയുടെ വാർഷികപ്പതിപ്പ് പി.ബി. രാജന് ആദ്യപ്രതി നൽകി മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ പ്രകാശനം ചെയ്തു. രഞ്ജിനി ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ എന്നിവർ കവിത ചൊല്ലി.