bjp1
ബി.ജെ.പി തഴവ ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവുമ്പ ഷാപ്പ്മുക്ക് ജംഗ്ഷനിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു

ഓച്ചിറ: പാവുമ്പ ഷാപ്പ് മുക്ക് -കൈരളി ജംഗ്ഷൻ - കണ്ണംചാൽ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി 6ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഷാപ്പ് മുക്ക് ജംഗ്ഷനിൽ റോഡിലെ വെള്ളക്കെട്ടിൽ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത്‌ അധികൃതരും എം. എൽ.എയും പാവുമ്പയിലെ റോഡുകളോട് അവഗണന കാട്ടുകയാണെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. തൊടിയൂർ പാലത്തിനു സമീപം പള്ളിക്കലാറിന് കുറുകേ അശാസ്ത്രീയമായി തടയണ നിർമ്മിച്ചതു മൂലം ചുരുളി പ്രദേശത്തെ കൃഷി മുഴുവൻ നശിച്ചെന്നും ഇതിന് കാരണക്കാരൻ എം. എൽ.എയാണെന്നും ബി.ജെ.പി ആരോപിച്ചു. ഉപരോധ സമരത്തിന് ബി.ജെ.പി നേതാക്കളായ ശരത് കുമാർ, മോഹനൻ പിള്ള, ശങ്കരൻ കുട്ടി, ജയപ്രകാശ്, ദേവരാജൻ, ദിലീപ്, പ്രസന്നൻ, മനോജ്‌ തുടങ്ങിയവർ നേതൃത്വം നൽകി.