പുനലൂർ: ഈഴവ സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനായി എസ്.എൻ.ഡി.പി യോഗം നിരന്തരമായി നടത്തിയ സമരത്തിന്റെ ഫലമായാണ് നമ്മൾ ഇന്ന് സമൂഹത്തിൽ തല ഉയർത്തി നിൽക്കുന്നതെന്ന് പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് പറഞ്ഞു. പുനലൂർ യൂണിയനിലെ 3448-ാം നമ്പർ മാത്ര ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ അഞ്ചാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതികാ സുദർശനൻ, മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ, വനിതാസംഘം ശാഖാ സെക്രട്ടറി സുലത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി. അജികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. പിന്നീട് അന്നദാനവും നടന്നു.