കൊല്ലം: പൊതുവിതരണ സമ്പ്രദായം സ്വകാര്യവത്കരിച്ച് കുത്തകകാർക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കുക, വെട്ടിക്കുറച്ച കേരളത്തിന്റെ ഭക്ഷ്യധാന്യം മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക, വ്യാപാരികളുടെ വേതനപാക്കേജിന് കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ് അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ.ഹരീന്ദ്രൻ, എ.വിൻസെന്റ്, കരമന ജയൻ, കാടാമ്പുഴ മൂസ എന്നിവർ സംസാരിക്കും.