കൊല്ലം:സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ പുത്തയം ഓൾ സെയിന്റ്സ് ജേതാക്കളായി.
രാസപദാർത്ഥങ്ങൾ ജീവരാശിയുടെ നന്മയ്ക്കാകണം, വിനാശത്തിനാകരുതെന്ന സന്ദേശമാണ് നാടകമാക്കിയത്.
"പീരിയോഡിക് ടേബിൾ അറ്റ് 150" എന്ന നാടകമാണ് അവതരിപ്പിച്ചത്. 8 അംഗ വിദ്യാർത്ഥി സംഘം അരങ്ങിലെത്തിച്ച ഈ നാടകത്തിന്റെ രചന പ്രദീപ് കണ്ണങ്കോടും, സംവിധാനം അഭിലാഷ് പറവൂരുമാണ്.
കൊല്ലത്ത് നടന്ന സംസ്ഥാന മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചായിരുന്നു ഇവർ എത്തിയത്.
നവംബർ 27 ന് ബാഗ്ലൂരിൽ നടക്കുന്ന ദക്ഷിണേന്ത്യാ മത്സരത്തിൽ ഈ സ്കൂൾ കേരളത്തെ പ്രതിനിധീകരിക്കും.