കുണ്ടറ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷവും സി.എച്ച്. കണാരൻ അനുസ്മരണവും കുടുംബ സംഗമവും സി.പി.എം കിഴക്കേകല്ലട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേകല്ലട കമ്മ്യൂണിറ്റി പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. ബിനു, എൻ.എസ്. ശാന്തകുമാർ എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികളെയും കലാപ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.