കൊല്ലം: ജില്ലാ റൈഫിൾ അസോസിയേഷൻ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടന്ന റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ പൂയപ്പള്ളി ഗവ. ഹൈസ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. ആറ് കുട്ടികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി .മാർട്ടിൻ ചാക്കോ സാബു , കാശിനാഥ്, വൃന്ദ , ആൻസ്റ്റിന എം. ബോസ് എന്നിവർ ജൂനിയർ വിഭാഗത്തിലും അക്ഷയ് ബാലചന്ദ്രൻ , ആൽബിൻ എന്നിവർ സീനിയർ വിഭാഗത്തിലുമാണ് യോഗ്യത നേടിയത് . എല്ലാവരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ്.