abhijith
എസ്.എൻ.ഡി.പി യോഗം ഇടയം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന അഭിജിത്ത് അനുസ്മരണയോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. എ.ജെ. പ്രതീപ്, ആർ. ഹരിദാസ്, എസ്. സദാനന്ദൻ തുടങ്ങിയവർ സമീപം

അഞ്ചൽ: കാശ്മീരിൽ മൈൻ സ്ഫോടനത്തിൽ വീരമൃത്യുവരിച്ച ജവാൻ അഭിജിത്തിനെ എസ്.എൻ.ഡി.പി യോഗം ഇടയം ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഇടയം ശ്രീനാരായണ ഹാളിൽ നടന്ന അനുസ്മരണയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു, കൗൺസിലർ എസ്. സദാനന്ദൻ, രമേശൻ, മുരളി, സുമിത്ര, വനിതാസംഘം സെക്രട്ടറി ഷീലാ മധുസൂദനൻ, സെക്രട്ടറി എ.എസ്. ബിനു തുടങ്ങിയവർ സംസാരിച്ചു.